Connect with us

SSF Kerala

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു

വിദ്യാർഥി റാലിയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു.

Published

|

Last Updated

കോഴിക്കോട് | 50 വർഷം പൂർത്തിയാക്കുന്ന എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് പ്രൌഢ സമാപനം. രണ്ട് ദിവസമായി കോഴിക്കോട് സ്വപ്ന നഗരിയിൽ നടന്ന പരിപാടിയിൽ മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം, സംഘടന എന്നീ ആറ് മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് നടന്നത്.


പുതിയ ഭാരവാഹികൾക്ക് ഇ സുലൈമാൻ മുസ്ലിയാർ പതാക കൈമാറുന്നു

ഞായറാഴ്ച രാവിലെ ആറിന് ‘അൽ റസൂൽ: മധുരമുള്ള ചിത്രങ്ങൾ’ എന്ന വിഷയത്തിൽ എസ് എസ് എഫ് ദേശീയ പ്രസിഡൻ്റ്  ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി നടത്തിയ പ്രഭാഷണത്തോടെ പരിപാടികൾ ആരംഭിച്ചു. ഏഴിന് ‘ജനങ്ങൾ, രാഷ്ട്രം: വിചാര വിനിമയങ്ങൾ’ എന്ന വിഷയത്തിൽ ചർച്ച നടന്നു. എം അബ്ദുൽ മജീദ്, ടി എ അലി അക്ബർ, സി ആർ കെ മുഹമ്മദ് നേതൃത്വം നൽകി. ഒമ്പതിന് ‘വിദ്യാഭ്യാസം: വിദ്യാർഥികൾ പുനരാലോചിക്കുന്നു’ എന്ന വിഷയത്തിൽ അക്കാദമിക് ടോക് നടന്നു. കേരള കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ.അമൃത് ജി കുമാർ, എം മുഹമ്മദ് സ്വാദിഖ് സംസാരിച്ചു. 10.30 ന് ‘ഇന്ത്യൻ പൊളിറ്റിക്സ്: ഭരണഘടനയാണ് ശരി’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ടി ടി ശ്രീകുമാർ,  മുസ്തഫ പി എറായ്ക്കൽ സംസാരിച്ചു.

ഉച്ചക്ക് 12ന് ‘വെളിച്ചത്തിന്റെ വർത്തമാനങ്ങൾ’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണത്തിന് റഹ്മത്തുല്ല സഖാഫി എളമരം നേതൃത്വം നൽകി. 12.30ന് ‘നവോത്ഥാനത്തിന്റെ നേരുകൾ ‘എന്ന വിഷയത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ പി ജാബിർ, കെ ബി ബശീർ സംസാരിച്ചു. 1.30ന് ‘തുടർച്ചയുള്ള സമരങ്ങൾ’ എന്ന വിഷയത്തിൽ സി കെ റാശിദ് ബുഖാരി പ്രഭാഷണം നിർവഹിച്ചു. 2.30ന് സമാപന സംഗമം ആരംഭിച്ചു.

സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, വി പി എം ഫൈസി വില്യാപ്പിള്ളി, മജീദ് കക്കാട്, ജി അബൂബക്കർ, സംബന്ധിച്ചു. തുടർന്ന് നടന്ന വിദ്യാർഥി റാലിയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു. മുതലക്കുളം മൈതാനിയിൽ റാലി സമാപിച്ചു.