Connect with us

Kerala

കരിങ്കല്‍ ക്വാറിയില്‍ ഖനനത്തിനിടെ അപകടം; അതിഥി സംസ്ഥാന തൊഴിലാളിയുടെ കൈയറ്റു

പാലക്കാട് അനങ്ങനടിയിലാണ് സംഭവം. ബംഗാള്‍ സ്വദേശി പ്രമോദിനാണ് പരുക്കേറ്റത്. ഇയാളുടെ ഇടത് കൈ അറ്റുപോയെന്നാണ് വിവരം.

Published

|

Last Updated

പാലക്കാട് | കരിങ്കല്‍ ക്വാറിയിലെ ഖനനത്തിനിടെയുണ്ടായ അപകടത്തില്‍ അതിഥി സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. പാലക്കാട് അനങ്ങനടിയിലാണ് സംഭവം. ബംഗാള്‍ സ്വദേശി പ്രമോദിനാണ് പരുക്കേറ്റത്. ഇയാളുടെ ഇടത് കൈ അറ്റുപോയെന്നാണ് വിവരം.

ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനായി സ്‌ഫോടകവസ്തുവിന് തീ കൊടുത്ത ശേഷം ഓടിമാറുന്നതിനിടെയാണ് അപകടം.

വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രമോദിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

Content Highlights:
A migrant worker lost his hand during a sudden blast while working at a granite quarry. Emergency personnel immediately responded to the scene and rushed the victim to a nearby hospital for treatment. Local authorities have initiated an inquiry into potential safety violations at the site.

 

---- facebook comment plugin here -----

Latest