Kerala
പുതിയാപ്പയില്‍ മത്സ്യബന്ധനത്തിനിടെ വലയില്‍ ലഭിച്ചത് ആര്‍ട്ടിലറി ഷെല്‍; സ്ഥിരീകരിച്ച് ബോംബ് സ്‌ക്വാഡ്
ഏതെങ്കിലും കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.
കോഴിക്കോട്| കോഴിക്കോട് പുതിയാപ്പയില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് ഷെല്‍ ലഭിച്ചു. വലവീശുന്നതിനിടെയാണ് മത്സ്യതൊഴിലാളികള്‍ക്ക് ഷെല്‍ ലഭിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത് എന്താണെന്ന് തൊഴിലാളികള്‍ക്ക് മനസ്സിലായിട്ടില്ല. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് പോലീസും ബോംബ് സ്‌ക്വോഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷെല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഏതെങ്കിലും കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.
Content Highlights:
Fishermen in Puthiyappa Kozhikode recovered an explosive shell in their net while fishing. Unaware of the object initially, they alerted local authorities. Police and bomb squad confirmed it as a shell, suspecting it fell from a passing ship, and started a detailed probe.




