Kerala
വൈദ്യുതി പ്രതിസന്ധി: കാരണം സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയെന്ന് എം എം മണി
താന്‍ മന്ത്രിയായിരുന്ന കാലത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയിരുന്നതാണ്. പ്രതിസന്ധി കാലേക്കൂട്ടി കണ്ടെത്തി സര്‍ക്കാര്‍ പരിഹാരം കാണേണ്ടിയിരുന്നു
ഇടുക്കി | സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയെന്ന ആരോപണവുമായി വൈദ്യുതി വകുപ്പ് മുന്‍ മന്ത്രി എം എം മണി. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി 40 ശതമാനം മാത്രമാണ്. 60 ശതമാനം വിവിധ കരാറുകളിലൂടെ വാങ്ങുകയാണ് ചെയ്യുന്നത്. താന്‍ മന്ത്രിയായിരുന്ന കാലത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയിരുന്നതാണ്. പ്രതിസന്ധി കാലേക്കൂട്ടി കണ്ടെത്തി സര്‍ക്കാര്‍ പരിഹാരം കാണേണ്ടിയിരുന്നുവെന്നും എം എം മണി പറഞ്ഞു.
പ്രളയകാലത്തും മഴയില്ലാത്ത സമയത്തും വൈദ്യുതി പ്രതിസന്ധി കൂടാതെ സംസ്ഥാനം മുന്നോട്ട് പേയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ എടുത്തു കളഞ്ഞതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷം എങ്ങനെയാണ് പ്രതിസന്ധി ഇല്ലാതിരുന്നത്. താന്‍ പഠിച്ചിട്ടാണ് കാര്യങ്ങള്‍ പറയുന്നത്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണോ സര്‍ക്കാര്‍ നടത്തുന്നതെന്ന് സംശയമുണ്ടെന്നും മണി ആരോപിച്ചു.
മുഖ്യമന്ത്രി വി ഡി സതീശനും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും കാര്യങ്ങള്‍ മനസിലാക്കി വേണ്ട വിധം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഇപ്പോഴും വേണമെന്നുണ്ടെങ്കില്‍ വൈദ്യുതി വാങ്ങാന്‍ സാധിക്കും. ഇല്ലെന്ന് സര്‍ക്കാര്‍ വെറുതെ പറയുന്നതാണ്. ഭരിക്കാന്‍ അറിയില്ലെങ്കില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രാജിവെച്ച് പോകണമെന്നും ഗവര്‍ണറെ ഭരണം ഏല്‍പ്പിക്കണമെന്നും മണി ആവശ്യപ്പെട്ടു.
Content Highlights: Former electricity minister MM Mani criticized the government for failing to foresee and tackle the ongoing power crisis in Kerala. He blamed a lack of vision and improper long-term energy planning for frequent power disruptions. Mani urged immediate administrative action to relieve public hardship.



