Connect with us

Kerala

ചങ്ങരംകുളം സബ് ട്രഷറിയിലെ നിക്ഷേപ തട്ടിപ്പ്: പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ 5.79 ലക്ഷം രൂപയും പലിശയും നല്‍കണം; കോടതി ഉത്തരവ്

തുക ആവശ്യമെങ്കില്‍ സബ് ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് ആയിരുന്ന കെ സന്തോഷ് കുമാറിന്റെ സ്വത്ത് വകകളില്‍ നിന്ന് ഈടാക്കാമെന്നും കോടതി

Published

|

Last Updated

മലപ്പുറം| ചങ്ങരംകുളം സബ് ട്രഷറിയിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ 5,79,860 രൂപയും പലിശയും നല്‍കണമെന്ന് കോടതി. പൊന്നാനി മുന്‍സിഫ് മജിസ്‌ട്രേറ്റിന്റേതാണ് വിധി. തുക ആവശ്യമെങ്കില്‍ സബ് ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് ആയിരുന്ന കെ സന്തോഷ് കുമാറിന്റെ സ്വത്ത് വകകളില്‍ നിന്ന് ഈടാക്കാമെന്നും കോടതി നിര്‍ദേശിച്ചു.

പൊന്നാനി സബ് ട്രഷറിയില്‍ നിന്ന് കാണാതായ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന സന്തോഷ് കുമാര്‍ സ്ഥിര നിക്ഷേപം സ്വീകരിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി സ്വദേശികളായ നാല് പേര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

2018ലാണ് കേസിനാസ്പദമായ സംഭവം. ധനവകുപ്പ് സെക്രട്ടറി, കളക്ടര്‍, ട്രഷറി ഡയറക്ടര്‍, ചങ്ങരംകുളം സബ് ട്രഷറി ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പേരായിരുന്നു കേസിലെ എതിര്‍കക്ഷികള്‍. കേസ് നടക്കുന്നതിനിടെ കെ. സന്തോഷ് കുമാര്‍ മരണപ്പെട്ടിരുന്നു.

Content Highlights:
Ponnani court ordered the government to pay Rs 5.79 lakh with interest to victims of the Changaramkulam sub-treasury fraud. The court ruled that funds could be recovered from former junior accountant K Santosh Kumar’s assets. The 2018 case involved stolen fixed deposit receipts transferred to personal accounts.

 

Latest