Connect with us

UAE

മലയാളി പ്രവാസിയുടെ ആറ് ചിത്രങ്ങൾ യു എ ഇ തപാൽ സ്റ്റാമ്പായി

കോഴിക്കോട് സ്വദേശി മുഹമ്മദ് ബിലാലിന്റെ രൂപകൽപ്പന പുറത്തിറക്കിയത് എമിറേറ്റ്‌സ് പോസ്റ്റ്

Published

|

Last Updated

ഷാർജ | കേരളത്തിൽ നിന്നുള്ള യുവ പ്രവാസി ഡിസൈനർ മുഹമ്മദ് ബിലാൽ രൂപകൽപ്പന ചെയ്ത ആറ് ചിത്രങ്ങൾ യു എ ഇയുടെ സ്മാരക തപാൽ സ്റ്റാമ്പുകളായി പുറത്തിറക്കി. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിലെ സീനിയർ ഡിസൈനറായ കോഴിക്കോട് സ്വദേശി മുഹമ്മദ് ബിലാലിന്റെ (28) സൃഷ്ടികളാണ് എമിറേറ്റ്‌സ് പോസ്റ്റിന്റെ പ്രത്യേക സ്റ്റാമ്പ് ശേഖരത്തിൽ ഇടംപിടിച്ചത്.
ഹാർട്ട് ഓഫ് ഷാർജയിൽ നടന്ന 23-ാമത് ഷാർജ പൈതൃകോത്സവത്തോടനുബന്ധിച്ചാണ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

“ആധികാരികതയുടെ തിളക്കം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ബിലാൽ തയ്യാറാക്കിയ എട്ട് ദൃശ്യാവിഷ്‌കാരങ്ങളിൽ നിന്നാണ് ആറെണ്ണം സ്റ്റാമ്പുകൾക്കായി തിരഞ്ഞെടുത്തത്. “സന്തോഷത്തിന്റെ പീരങ്കി’, “ആധികാരികതയുടെ ആത്മാവ്’, “തിരിച്ചുവരവിന്റെ സന്തോഷം’, “വഴിയുടെ വെളിച്ചം’, “വീടിന്റെ അനുഗ്രഹം’, “ഭാവിയിലേക്കുള്ള ചുവടുകൾ’ എന്നിങ്ങനെ പൈതൃകവും സംസ്‌കാരവും ഇഴചേർത്ത ആശയങ്ങളാണ് ഈ രൂപകൽപ്പനകൾക്ക് പിന്നിലുള്ളത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ മൂന്ന് ചിത്രങ്ങളും ബിലാൽ സ്വയം എടുത്ത മൂന്ന് ചിത്രങ്ങളും സംയോജിപ്പിച്ചാണ് ഇവ ഒരുക്കിയത്.

ചെറുപ്പകാലം മുതൽ ചിത്രരചനയിൽ താത്പര്യം കാണിച്ച ബിലാൽ 18-ാം വയസ്സിലാണ് പരസ്യമേഖലയിൽ ഡിസൈനറായി ചുവടുവെക്കുന്നത്. 2017-ൽ യു എ ഇയിലെത്തിയ അദ്ദേഹം കഴിഞ്ഞ ഒമ്പത് വർഷമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സേവനമനുഷ്ഠിക്കുകയാണ്. എക്‌സ്‌പോ 2020 ദുബൈ ഉൾപ്പെടെയുള്ള വൻകിട സംരംഭങ്ങൾക്കും പ്രമുഖ യു എ ഇ സർക്കാർ സ്ഥാപനങ്ങൾക്കും വേണ്ടിയും അദ്ദേഹം മുൻപ് രൂപകൽപ്പനകൾ നിർവഹിച്ചിട്ടുണ്ട്.

Content Highlights:
Six images designed by 28-year-old Kozhikode native Mohammed Bilal were released as UAE commemorative postage stamps. The senior designer at Sharjah Institute for Heritage created the visuals for Sharjah Heritage Days. Bilal has lived in the UAE for nine years and worked on major events like Expo 2020.

 

Latest