Connect with us

National

മഹാരാഷ്ട്രയില്‍ ട്രക്കും-എസ്യുവിയും കൂട്ടിയിടിച്ച് അപകടം; എട്ടു മരണം

പരിക്കേറ്റ മൂന്ന് പേരെ സക്കോലി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

മുംബൈ|മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ട്രക്കും ബൊലേറോ എസ്യുവിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നാഗ്പൂര്‍ – റായ്പൂര്‍ ദേശീയ പാതയില്‍ പിമ്പല്‍ഗാവ് സടക്കിലെ ഭുവ ദാബയ്ക്ക് സമീപമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.

അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ സക്കോലി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും പ്രദേശവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെല്ലാം എസ്യുവിയില്‍ ഉണ്ടായിരുന്നവരാണ്. റായ്പൂരില്‍ നിന്നും നാഗ്പൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

Content Highlights:
Eight people including three children were killed in a collision between a truck and a Bolero SUV in Maharashtra Bhandara district. The crash occurred around 4 AM on the Nagpur-Raipur National Highway. Three injured passengers were admitted to Sakoli hospital for immediate treatment.

 

Latest