Connect with us

Kerala

മക്കാലിക്കാവ് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; 15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും മോഷണം പോയി

ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ പൂജാരിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ കുന്ദംകുളത്തിന് സമീപമുള്ള തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതിക്ഷേത്രത്തിലെ 15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും മോഷണം പോയി. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ പൂജാരിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ സിസിടിവിയില്‍ പട്ട് ചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവര്‍ന്നത്. മുഖം മൂടി ധരിച്ച നിലയിലായിരുന്നു മോഷ്ടാവെന്നും പോലീസ് പറഞ്ഞു. ഏകദേശം 15 കിലോഗ്രാം ഭാരമുള്ള മോഷ്ടിക്കപ്പെട്ട വിഗ്രഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കുന്ദംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സമീപത്തെ മറ്റ് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണങ്ങള്‍ നടന്നിരുന്നു. ഈ മോഷണങ്ങളെല്ലാം നടത്തിയത് ഒരാള്‍ തന്നെയാണോ എന്നതുള്‍പ്പടെ പോലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlights:
A 15 kg historic Panchaloha idol and a silver conch were stolen from Makkalikkavu Bhagavathy Temple near Kunnamkulam in Thrissur. The masked thief covered the CCTV camera with cloth before executing the robbery. Kunnamkulam police have registered a case and initiated a search using nearby footage.

 

Latest