Business
TODAY'S GOLD RATE|സ്വര്‍ണവില താഴോട്ട്; ഒറ്റയടിക്ക് 1920 രൂപ കുറഞ്ഞു
ഗ്രാമിന് ആനുപാതികമായി 240 രൂപ കുറഞ്ഞു
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് കുറഞ്ഞത്. 1,12,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 240 രൂപ കുറഞ്ഞു (Today’s Gold Rate). 14,015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഇന്നലെ പവന് ഒറ്റയടിക്ക് 880 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് 1,14,040 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപ കൂടി 14,255 രൂപയായിരുന്നു വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന എണ്ണവില അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വില. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള ഇടിവ് താത്കാലിക ആശ്വാസം നല്കുമെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുകയാണ്. ഇത്തരം സാഹചര്യങ്ങളില് അടിയന്തര സാമ്പത്തിക ആവശ്യങ്ങള്ക്ക് എടുത്തുചാടി gold loan പോലുള്ള സേവനങ്ങളെ ആശ്രയിക്കാതിരിക്കാന് ശ്രദ്ധിക്കുക. സ്വര്ണ്ണപ്പണയം എപ്പോഴും നിങ്ങളുടെ അവസാനത്തെ സാമ്പത്തിക തണലായി മാത്രം കാണുക. ബാധ്യതകള് വരുത്തിവെക്കുന്നതിന് മുമ്പ് gold price analysis കൃത്യമായി നടത്തുകയും gold rate അനുകൂലമാകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നതാണ് ബുദ്ധി. today gold rate പരിശോധിച്ച ശേഷം മാത്രം പണയ ഇടപാടുകള് നടത്തുക. loan against gold അപേക്ഷിക്കുന്നതിന് മുമ്പ് പലിശ നിരക്കുകളും മറ്റ് നിബന്ധനകളും കൃത്യമായി വിശകലനം ചെയ്ത ശേഷം മാത്രം gold loan apply ചെയ്യാന് തീരുമാനിക്കുക.
Content Highlights:
Gold prices in Kerala recorded a sharp decline today, dropping by 1920 rupees per pavan. The current price stands at 112,120 rupees per pavan, with a per-gram reduction of 240 rupees. Global factors, including West Asia tensions and fluctuating oil prices, continue to drive market volatility.

