Kerala
പാലക്കാട് കായികതാരങ്ങള്‍ക്ക് പരിശീലകന്‍ ഉത്തേജക മരുന്നുകള്‍ കുത്തിവെച്ചു; ഗുരുതര ആരോപണം
കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശീലകന്റെ നേതൃത്വത്തില്‍ ഉത്തേജകമരുന്ന് കുത്തിവെച്ചെന്നാണ് വെളിപ്പെടുത്തല്‍
പാലക്കാട്| പാലക്കാട് കായിക താരങ്ങള്‍ക്ക് പരിശീലകന്‍ ഉത്തേജക മരുന്നുകള്‍ കുത്തിവെച്ചതായി പരാതി. നഗരത്തിലെ അത്ലറ്റിക്ക് ക്ലബിനും പരിശീലകനുമെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് പരിശീലകന്‍ പെണ്‍കുട്ടികളെയുള്‍പ്പെടെ നിര്‍ബന്ധിച്ച് മരുന്നു കുത്തിവെപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സ്‌കൂള്‍ കായികോത്സവത്തില്‍ ഡോപ് ടെസ്റ്റ് നിര്‍ബന്ധമാക്കാത്തത് പരിശീലകന്‍ വ്യാപകമായി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.
ടെസ്റ്റോസ്റ്റിറോണ്‍, വളര്‍ച്ച ഹോര്‍മോണുകള്‍ എന്നിവയാണ് കുത്തിവെച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അത്‌ലറ്റിക് ക്ലബ്ബിലെ 15 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശീലകന്റെ നേതൃത്വത്തില്‍ ഉത്തേജകമരുന്ന് കുത്തിവെച്ചെന്നാണ് വെളിപ്പെടുത്തല്‍. വന്‍ തുക വാങ്ങിയാണ് പരിശീലകന്‍ ഉത്തേജകമരുന്നുകള്‍ എത്തിക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ കാരണം നിരവധി കായിക താരങ്ങള്‍ ക്ലബ് വിട്ടെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights:
An athletics coach in Palakkad was accused of forcing school athletes to take performance-enhancing drugs. Students revealed testosterone and growth hormones were injected to boost performance in sports meets. Side effects caused multiple young athletes to leave the training club.




