Kerala
പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി; ബൈക്ക് അപകടമെന്ന് സംശയം
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയവരാണ് ഷാഫിറിനെ റോഡരികിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്.
പുതുക്കോട്| പാലക്കാട് പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുക്കോട് കുന്നുശ്ശേരിതെരുവ് സ്വദേശി മുഹമ്മദ് ഷാഫിർ (30) ആണ് മരിച്ചത്. ബൈക്ക് അപകടത്തിലാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയവരാണ് ഷാഫിറിനെ റോഡരികിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് ബൈക്കും മറിഞ്ഞുകിടന്നിരുന്നു.
നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മൃതശരീരം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights:
A 30-year-old youth named Muhammed Shafir was found dead along the Puthukkod-Manappadam road in Palakkad. Preliminary investigation suggests he died in a bike accident on Thursday night. Vadakkencherry police have registered a case and initiated a detailed probe into the incident.




