Connect with us

Kerala

മലപ്പുറം ആറുവരിപ്പാതയില്‍ തെറ്റായ ദിശയില്‍ കാറോടിച്ച സംഭവം; കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ

ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യും.

Published

|

Last Updated

മലപ്പുറം| മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയില്‍ തെറ്റായ ദിശയില്‍ കാറോടിച്ച സംഭവത്തില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യും. മലപ്പുറത്ത് പുതിയ ദേശീയപാത തുറന്നതിന് പിന്നാലെ അപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.

ആറുവരിപ്പാതയില്‍ അതിവേഗത്തല്‍ മറികടക്കാന്‍ ഉപയോഗിക്കേണ്ട ഓവര്‍ടേക്കിങ് ലെയ്നിലൂടെയാണ് കാര്‍ എതിര്‍ദിശയില്‍ ഓടിച്ചത്. എതിരെ വന്ന വാഹനങ്ങളില്‍ ഇടിക്കാതെ തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാര്‍ പകര്‍ത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ദേശീയപാതയില്‍ അപകടകരമായ രീതിയില്‍ നിയമലംഘനം നടത്തിയതിന് ഒരു ബസിനെതിരെ നടപടി സ്വീകരിച്ചിരുന്നു. തെറ്റായദിശയില്‍ ബസ് പിറകോട്ട് എടുക്കുകയായിരുന്നു. സംഭവത്തില്‍ കോട്ടയ്ക്കല്‍ പോലീസാണ് കേസെടുത്തത്.

Content Highlights:
Enforcement RTO filed a case against a driver for dangerous wrong-side driving on the Malappuram national highway at Kolappuram. The driver’s license will be cancelled after the car was driven on the overtaking lane. A similar traffic violation by a bus was recently booked by Kottakkal police.

---- facebook comment plugin here -----

Latest