National
മഹാരാഷ്ട്രയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 14 മരണം
നാന്ദേഡ്, ഭണ്ഡാര ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു
മുംബൈ | മഹാരാഷ്ട്രയിലെ നാന്ദേഡ്, ഭണ്ഡാര ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നാന്ദേഡ്-ഭോക്കര്‍ റോഡിലെ സിതാഖണ്ഡി ഘട്ടില്‍ ടാറ്റ മാജിക് പാസഞ്ചര്‍ വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ഭോക്കര്‍, നാന്ദേഡ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ലഖ്‌നി താലൂക്കിലെ പിംപല്‍ഗാവിന് സമീപം നാഗ്പൂര്‍-റായ്പൂര്‍ ദേശീയ പാതയില്‍ തൊഴിലാളികളുമായി പോയ പിക്കപ്പ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.ലഖ്‌നി സാകോലി ഹൈവേയില്‍ മോട്ട്ഖാരെ പെട്രോള്‍ പമ്പിനും ഒരു ധാബയ്ക്കും സമീപമാണ് ഈ അപകടം നടന്നത്. ഛത്തീസ്ഗഡില്‍ നിന്ന് നാഗ്പൂരിലേക്ക് തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.
പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ജില്ലാ ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനം ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ജെസിബി ഉപയോഗിച്ചാണ് പിക്കപ്പ് വാന്‍ ട്രക്കില്‍ നിന്നും വേര്‍പ്പെടുത്തിയത്. പിക്കപ്പ് വാനിലുണ്ടായിരുന്ന എട്ട് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പരിക്കേറ്റ നാല് പേരെ നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും, ഒരാളെ ഭണ്ഡാരയിലെ ആശുപത്രിയിലേക്കും മാറ്റി. മറ്റു മൂന്ന് പേരെ കൂടി വിദഗ്ദ്ധ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തകര്‍ന്ന വാഹനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. അപകടത്തെക്കുറിച്ച് ഹൈവേ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Content Highlights: Fourteen people, including three children, died in two separate road collisions in Nanded and Bhandara districts of Maharashtra. Nine others sustained injuries when vehicles collided with trucks on busy routes. Police and rescue teams extricated victims, and investigations are currently under way.


