Connect with us

maharashtra crisis

ഇന്ന് അഞ്ച് മണിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ എം എല്‍ എമാര്‍ക്ക് അന്ത്യശാസനം നല്‍കി ശിവസേന

യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.

Published

|

Last Updated

മുംബൈ | ഇന്ന് അഞ്ച് മണിക്ക് മുംബൈയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ എം എല്‍ എമാര്‍ക്ക് അന്ത്യശാസനം നല്‍കി ശിവസേന. മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചില എം എല്‍ എമാര്‍ വിമത നീക്കം നടത്തി അസമില്‍ തങ്ങുന്നതിനിടെയാണ് അന്ത്യശാസനം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഔദ്യോഗിക വസതിയായ വര്‍ഷയിലാണ് യോഗം.

വാട്ട്‌സാപ്പ്, ഇ മെയില്‍, എസ് എം എസ് എന്നിവയിലൂടെയാണ് കത്ത് അയച്ചത്. കൊവിഡ് ബാധിതനായ താക്കറെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പങ്കെടുക്കും. യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. അംഗത്വം റദ്ദാക്കുമെന്നും ഭീഷണിയുണ്ട്.

ഉച്ചക്ക് താക്കറെ മന്ത്രിസഭാ യോഗം നടത്തിയിരുന്നു. ശിവസേനയുടെ 55 എം എല്‍ എമാരില്‍ 40 പേരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. ബി ജെ പിയോടൊപ്പം ചേര്‍ന്ന് ഭരിക്കാനാണ് പദ്ധതി. അതേസമയം, നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് നേരിടുകയെന്ന തന്ത്രമാണ് ഉദ്ദവ് താക്കറെ പയറ്റാന്‍ നോക്കുന്നത്.