Connect with us

International

സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വര്‍ത്തമാനകാലം

മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനം. പര്‍പ്പിള്‍ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവന്‍ ഉപയോഗിക്കുക.

Published

|

Last Updated

മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം എന്നീ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം. അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ലോക വനിതാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. ഈ ദിവസത്തെ ഒരു അന്തര്‍ദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം ക്ലാരാ സെക്ടിന്‍ എന്ന ജര്‍മന്‍ മാര്‍ക്സിസ്റ്റ് തത്വചിന്തകയുടേതാണ്. 1911ല്‍ ഓസ്ട്രിയയിലും ഡെന്‍മാര്‍ക്കിലും ജര്‍മനിയിലും സ്വിറ്റ്സര്‍ലന്റിലുമാണ് ലോക വനിതാ ദിനം ആദ്യം ആഘോഷിച്ചത്.

1917ല്‍ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ ബ്രെഡ് ആന്‍ഡ് പീസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ സമരത്തിനൊടുവില്‍ സര്‍ ചക്രവര്‍ത്തി വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതോടെയാണ് മാര്‍ച്ച് 8 ലോക വനിതാ ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. 1975 ലാണ് ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനം അംഗീകരിച്ചത്. ലിംഗസമത്വം, ലിംഗനീതി എന്നീ ആശയങ്ങള്‍ വനിതാ ദിനവുമായി ബന്ധപെട്ട് ഉയര്‍ത്തിപ്പിടിക്കാറുണ്ട്. വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.

പര്‍പ്പിള്‍ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവന്‍ ഉപയോഗിക്കുക. എല്ലാ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒരു തീം ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ പ്രമേയം ‘സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വര്‍ത്തമാനകാലം’ എന്നതാണ്. ലോകമെമ്പാടുമുള്ള കോളജുകളും സ്ഥാപനങ്ങളും പ്രസംഗങ്ങള്‍, റാലികള്‍, എക്‌സിബിഷനുകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, ക്വിസ് മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വെക്കുന്നത്.

 

 

---- facebook comment plugin here -----

Latest