Connect with us

maharashtra crisis

ശിവേസനയിലെ ഇരുപക്ഷത്തിന്റേയും ഹരജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

ഡെപ്യുട്ടി സ്പീക്കറുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്താണ് വിമതരുടെ ഹരജികള്‍

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ശിവസേനയിലെ വിമതപക്ഷത്തിന്റേയും ഒൗ്യോഗിക പശ്ചത്തിന്റേയും ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഡെപ്യുട്ടി സ്പീക്കറുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്താണ് വിമതരുടെ ഹരജികള്‍. മുംബൈയില്‍ എത്തി വിശ്യാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറെന്ന് വിമത പക്ഷം അറിയിച്ചേക്കും.

16 വിമത എം എല്‍ എമാര്‍ക്കെതിരായ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ ഹരി സിര്‍വാളിന്റെ അയോഗ്യത നോട്ടീസ്, അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി നിയമിച്ച തീരുമാനം എന്നിവ ചോദ്യം ചെയ്തുള്ള രണ്ട് ഹരജികളാണ് വിമതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സര്‍ക്കാറിനെ അ്ട്ടിമറിക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടിയാണ് ശിവസേന ഔദ്യോഗികപക്ഷം കോടതിയെ സമീപിക്കുന്നത്.

അതിനിടെ ദാവൂദ് ഇബ്രാഹിമിനെ പിന്തുണക്കുന്നത് ബാല്‍ തക്കറെയുടെ ആദര്‍ശം അല്ലെന്നും, ബാല്‍ താക്കറെയുടെ ആദര്‍ശങ്ങള്‍ക്കായി മരിക്കാനും തയ്യാറാണെന്നും വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു.

വിമത നേതാക്കള്‍ ആത്മാവ് മരിച്ച മൃതദേഹങ്ങള്‍ മാത്രമെന്നും, നിയമ സഭയില്‍ വച്ചു അവരുടെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഏക് നാഥ് ഷിന്‍ഡെയെ അനുകൂലിക്കുന്ന ശിവസേന പ്രവര്‍ത്തകര്‍ സഞ്ചയ് റൗത്തിന്റ കോലം കത്തിച്ചു.

 

 

 

Latest