Kerala
കോഴിക്കോട് ദന്തല്‍ കോളജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു
സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.

കോഴിക്കോട് | ദന്തല്‍ കോളജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.
കാറിനകത്ത് ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
മതില്‍ അപകടാവസ്ഥയിലാണെന്ന് പലതവണ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും എന്നാല്‍, നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
---- facebook comment plugin here -----