Connect with us

Business

വണ്‍പ്ലസ് നോഡ് സിഇ2 ലൈറ്റ്, വണ്‍പ്ലസ് 10ആര്‍ 5ജി എന്നിവ ഈ മാസം ഇന്ത്യയിലെത്തും

വണ്‍പ്ലസ് 10ആര്‍ 5ജി 150ഡബ്ല്യു സൂപ്പര്‍ വൂക്ക് ചാര്‍ജിംഗ് സാങ്കേതികവിദ്യയുമായി വരും.

Published

|

Last Updated

ന്യൂഡല്‍ഹി| വണ്‍പ്ലസ് 10ആര്‍ 5ജി, വണ്‍പ്ലസ് നോഡ് സിഇ 2 ലൈറ്റ് 5ജി എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഏപ്രില്‍ 28 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വണ്‍പ്ലസ് 10ആര്‍ 5ജി 150ഡബ്ല്യു സൂപ്പര്‍ വൂക്ക് ചാര്‍ജിംഗ് സാങ്കേതികവിദ്യയുമായി വരുമെന്നും വണ്‍പ്ലസ് നോഡ് സിഇ 2 ലൈറ്റ് 5ജിക്ക് 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ ലഭിക്കുമെന്നും സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവ് അറിയിച്ചു. അതേസമയം, വണ്‍പ്ലസ് 10 ആര്‍ സ്മാര്‍ട്ട്ഫോണ്‍ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ അവതരിപ്പിക്കാമെന്നും വണ്‍പ്ലസ് നോഡ് സിഇ 2 ലൈറ്റ് 5ജി രണ്ട് നിറങ്ങളില്‍ അവതരിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വണ്‍പ്ലസില്‍ നിന്നുള്ള വിവരമനുസരിച്ച്, വണ്‍പ്ലസ് 10 ആര്‍ 5ജി 150ഡബ്ല്യു സൂപ്പര്‍ വൂക്ക് ചാര്‍ജിംഗ് സാങ്കേതികവിദ്യയുമായി വരും. ഇത് 17 മിനിറ്റിനുള്ളില്‍ ഫോണിന്റെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുമെന്നും അവകാശപ്പെടുന്നു. വണ്‍പ്ലസ് 10 ആറിന്റെ അടിസ്ഥാന വേരിയന്റ് 80ഡബ്ല്യു സൂപ്പര്‍ വൂക്ക് ചാര്‍ജിംഗിനുള്ള പിന്തുണയോടെ വരുമെന്നും ചൈനീസ് കമ്പനി പറയുന്നു. കൂടാതെ, വണ്‍പ്ലസ് നോഡ് സിഇ 2 ലൈറ്റ് 5ജി 5,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഇത് വെറും 30 മിനിറ്റിനുള്ളില്‍ ബാറ്ററി 0 മുതല്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 33 ഡബ്ല്യു സൂപ്പര്‍ വൂക്ക് റാപ്പിഡ് ചാര്‍ജിംഗ് ഫീച്ചര്‍ ചെയ്യുന്നു.

രണ്ട് സ്മാര്‍ട്ട്‌ഫോണുകളും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വണ്‍പ്ലസ് 10 ആര്‍ സ്മാര്‍ട്ട്ഫോണിന് 6.7 ഇഞ്ച് ഫുള്‍-എച്ച്ഡി+ ഇ4 അമോലെഡ് ഹോള്‍-പഞ്ച് ഡിസ്പ്ലേ, 120എച്ച്ഇസെഡ് റിഫ്രഷ് നിരക്ക്, ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8100 എസ്ഒസി എന്നിവ ലഭിക്കും. 12 ജിബി വരെ എല്‍പിഡിഡിആര്‍ 5 റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജുമായി ഫോണ്‍ വരുമെന്ന് സൂചനയുണ്ട്. വണ്‍പ്ലസ് ഫോണില്‍ 50-മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്766 പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ പിന്‍ കാമറ ഉള്‍പ്പെടുത്തിയേക്കാം.

അതേസമയം, വണ്‍പ്ലസ് നോഡ് സിഇ 2 ലൈറ്റ് 5ജിയ്ക്ക് 120എച്ച്ഇസെഡ് റിഫ്രഷ് നിരക്കുള്ള 6.58-ഇഞ്ച് ഫുള്‍-എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണ് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 എസ്ഒസി ലഭിക്കും. അത് 6ജിബി/ 8ജിബി റാം, 128ജിബി സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കും.

 

Latest