Kerala
പി ജി ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം; ഇല്ലെങ്കില്‍ സമരത്തിനിറങ്ങും: ഐ എം എ
തിരുവനന്തപുരം | പി ജി ഡോക്ടര്‍മാരുടെ ആവശ്യങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് ഐ എം എ. കൊവിഡ് കാലത്ത് ഡോക്ടര്‍മാര്‍ക്ക് അധിക ജോലിഭാരമുണ്ട്. പി ജി പ്രവേശനം വേഗം നടത്തുകയോ ഡോക്ടര്‍മാരെ നിയമിക്കുകയോ വേണമെന്ന് ഐ എം എ ആവശ്യപ്പെട്ടു.
നേരത്തെ, സമരം തീര്‍ക്കുന്നതിന് അനുനയ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നു. പി ജി ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് തയാറാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. പി ജി ഡോക്ടര്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്റെ ഓഫീസിലെത്തി സംസാരിക്കാമെന്ന് മന്ത്രി പറഞ്ഞു. സമരക്കാരെ എപ്പോള്‍ വേണമെങ്കിലും കാണാന്‍ തയാറാണെന്നും പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.







