Connect with us

monkeys attac

ഇരിട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബസിലേക്ക് കുരങ്ങ് തേങ്ങയെറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്

കൊട്ടിയൂര്‍ വനത്തില്‍ നിന്നും ജനവാസ മേഖലയിലേക്കിറങ്ങിയ കരുങ്ങുകളാണ് അപകടമുണ്ടാക്കിയത്

Published

|

Last Updated

കണ്ണൂര്‍ | ഇരിട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് നേരെ കുരങ്ങ് തെങ്ങില്‍ നിന്നും തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നാണ് യാത്രക്കാര്‍ക്ക് പരുക്കേറ്റത്. ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിയിലേക്ക് പോകുന്ന സ്വകാര്യ പസ് നെടുപൊപോയില്‍ വാരപ്പീടികയിലെത്തിയപ്പോള്‍ മുന്‍വശത്തെ ഗ്ലാസ് വലിയ ശബ്ദത്തില്‍ പൊട്ടിവീഴുകയായിരുന്നു. പകച്ചുപോയ ഡ്രൈവര്‍ പ്രകാശന്‍ ബസ് ഓരത്തേക്ക് ചവിട്ടി നിര്‍ത്തി. കണ്ണൂരില്‍ കൊണ്ടുപോയി ചില്ല് മാറ്റിയിട്ട് വീണ്ടും സര്‍വ്വീസ് തുടങ്ങി.

കൊട്ടിയൂര്‍ വനത്തില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കുരങ്ങുകള്‍ വീടിന് മുകളിലും മതിലിലുമൊക്കെയായി ഇരിപ്പുറപ്പിക്കും. കണ്ണില്‍ കണ്ടത് തട്ടിയെടുക്കുയും വലിയ ആക്രമണം നടത്തുകയുമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരങ്ങ് ചില്ലുപൊളിക്കുന്നത് ആദ്യ സംഭവം ആയതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പുണ്ടോ എന്ന് അറിയില്ലെന്നാണ് കൊട്ടിയൂരെ ഉദ്യോഗസ്ഥര്‍ ബസ് ഉടമയോട് പറഞ്ഞത്.

 

 

 

---- facebook comment plugin here -----

Latest