Kerala
യുവാവ് ഉറങ്ങുന്നതിനിടെ സമീപത്തുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു
സംഭവത്തെ തുടര്‍ന്ന് മുറിയിലെ കിടക്ക ഭാഗികമായി കത്തിനശിച്ചു
തൃശൂര്‍ | ചാവക്കാട് ഒരുമനയൂരില്‍ യുവാവ് ഉറങ്ങുന്നതിനിടെ സമീപത്തുവെച്ച മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു. ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പാറാട്ട് വീട്ടില്‍ മുഹമ്മദ് ഫഹീമിന്റെ റെഡ്മി ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.ഫോണ്‍ അടുത്തുവെച്ചാണ് ഫഹീം ഉറങ്ങാന്‍ കിടന്നത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് യുവാവ് എഴുന്നേറ്റപ്പോള്‍ മുറിയാകെ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഫോണ്‍പൊട്ടിത്തെറിച്ച ശബ്ദം കേട്ടെത്തിയ വീട്ടിലുള്ളവരാണ് വെള്ളമൊഴിച്ച് മുറിയിലെ തീ അണച്ചത്.
സംഭവത്തെ തുടര്‍ന്ന് മുറിയിലെ കിടക്ക ഭാഗികമായി കത്തിനശിക്കുകയും ചെയ്തു.അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. ഫോണ്‍ പൊട്ടിത്തെറിക്കാന്‍ ഇടയായ കാരണമെന്തന്നതില്‍ വ്യക്തത വന്നിട്ടില്ല.
---- facebook comment plugin here -----




