Connect with us

Kerala

മൂന്നാം ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ തുടരുന്നു; നിയമസഭയിലെത്തിയില്ല

വീടിനുമുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| മൂന്നാം ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല. രാഹുല്‍ പത്തനംതിട്ട അടൂരിലെ വീട്ടില്‍ തന്നെ തുടരുകയാണ്. വീടിനുമുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുലിന് ഇന്നലെ ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിച്ചത്.

പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിച്ചിരുന്നത്.

 

 

---- facebook comment plugin here -----

Latest