Connect with us

Kerala

അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ തുടങ്ങും

പുലര്‍ച്ചെ നാലിനാണ് ദൗത്യം ആരംഭിക്കുക.

Published

|

Last Updated

ഇടുക്കി | ഇടുക്കിയിലെ ചിന്നക്കനാലിലും ശാന്തന്‍പാറയിലും മറ്റും നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ശ്രമം നാളെ ആരംഭിക്കും. പുലര്‍ച്ചെ നാലിനാണ് ദൗത്യം തുടങ്ങുക. വനം വകുപ്പ് സി സി എഫിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അരിക്കൊമ്പന്‍ ദൗത്യത്തിനുള്ള ഉപകരണങ്ങള്‍ ചിന്നക്കനാലില്‍ നേരത്തെ തന്നെ എത്തിച്ചിരുന്നു.

അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക്ക് ഡ്രില്‍ ആരംഭിച്ചിട്ടുണ്ട്. അരിക്കൊമ്പനെ എവിടേക്കാണ് മാറ്റേണ്ടതെന്ന് സംബന്ധിച്ച് നിര്‍ദേശിക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രില്‍ നടത്തുന്നത്. എന്നാല്‍, ആനയെ എങ്ങോട്ടാണ് മാറ്റുകയെന്ന കാര്യത്തില്‍ വനം വകുപ്പ് നിശ്ശബ്ദത തുടരുകയാണ്.

ആനയെ മാറ്റാന്‍ പരിഗണനയിലുള്ള പെരിയാര്‍ കടുവ സങ്കേതത്തിലും വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

Latest