Kerala
വടകരയിൽ കാർ യാത്രക്കാരനെ മർദിച്ച ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
കുടുംബവുമായി കാറില്‍ യാത്രചെയ്യുകയായിരുന്ന ഇരിങ്ങല്‍ സ്വദേശി സാജിദിനെയാണ് കുട്ടോത്ത് വെച്ച് ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മർദിച്ചത്.
		
      																					
              
              
            കോഴിക്കോട് |വടകരയിൽ കാർ യാത്രക്കാരനെ മർദിച്ച ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് പോലിസ് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ ലിനീഷ്, കണ്ടക്ടര്‍ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് നടപടി. ഡ്രൈവർ ഡ്രൈവേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കണമെന്നും നിർദേശം നൽകി.
ഈ മാസം 25 നായിരുന്നു സംഭവം. കുടുംബവുമായി കാറില്‍ യാത്രചെയ്യുകയായിരുന്ന ഇരിങ്ങല്‍ സ്വദേശി സാജിദിനെയാണ് കുട്ടോത്ത് വെച്ച് ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മർദിച്ചത്. കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു മർദനം.
കാറിലുണ്ടായിരുന്ന സാജിദിന്റെ കുടുംബം ഇതിന്റെ ദൃശ്യങ്ങൾ പകർത്തി. ഇതുസഹിതം പോലിസിൽ നൽകിയ പരാതിയിലാണ് നടപടി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

