Connect with us

Kerala

വെള്ളാപ്പള്ളി വിഷയത്തില്‍ ഇടത് പക്ഷത്തിന് വീഴ്ച പറ്റി: അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട് സൗത്തില്‍ ഇടത് വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയി.

Published

|

Last Updated

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വീഴ്ച പറ്റിയെന്ന് അഹമ്മദ് ദേവര്‍കോവില്‍. വെള്ളാപ്പള്ളി വിഷയത്തിലാണ് വീഴ്ച സംഭവിച്ചത്.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്ക് ഇടത് പക്ഷം വേണ്ടവിധം മറുപടി പറഞ്ഞില്ലെന്ന് ദേവര്‍കോവില്‍ പറഞ്ഞു. ഇതിനെതിരെ ജനം തിരഞ്ഞെടുപ്പില്‍ വിധിയെഴുതി. വിഷയത്തില്‍ ഇടത് പക്ഷത്ത് തിരുത്തല്‍ ആവശ്യമാണ്.

കോഴിക്കോട് സൗത്തില്‍ ഇടത് വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയെന്നും ദേവര്‍കോവില്‍ ആരോപിച്ചു.

Latest