Connect with us

National

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ഇടത് സഖ്യം ഭരണം നിലനിര്‍ത്തി

ആറായിരത്തിലേറെ വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.

Published

|

Last Updated

 

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഭരണം നിലനിര്‍ത്തി. നാലില്‍ മൂന്ന് സീറ്റുകളില്‍ ഇടത് പാനലിലെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നല്‍കിയ ബിഎപിഎസ്എ സ്ഥാനാര്‍ത്ഥി വിജയിച്ചു.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ എബിവിപി ലീഡ് നേടിയിരുന്നു. 2000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എബിവിപി ആയിരിന്നു നാല് സീറ്റുകളിലും ലീഡ് ചെയ്തിരുന്നത്. കനത്ത സുരക്ഷയിലാണ് ക്യാമ്പസില്‍ തിരഞ്ഞെടുപ്പ് നടന്നത്. ആറായിരത്തിലേറെ വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.

പ്രസി : ധന്‍ഞ്ജയ്, വൈസ് പ്രസി : അവിജിത് ഘോഷ്, ജന സെക്ര : പ്രിയാന്‍ഷി ആര്യ, ജോ. സെക്ര : മുഹമ്മദ് സാജിദ് എന്നിവരാണ് ഇടത് സ്ഖ്യത്തില്‍ നിന്ന് വിജയിച്ചത്.

 

Latest