Connect with us

Book Review

സ്വപ്നത്തിലേക്കുള്ള യാത്ര

Published

|

Last Updated

സാന്റിയാഗൊ എന്ന് പേരുള്ള ഒരു ആട്ടിടയന്റെ ജീവിത ലക്ഷ്യത്തിലേക്കുള്ള യാത്രയെ വിശദമാക്കുന്ന വിഖ്യാത നോവലായിട്ടാണ് പൗലോ കൊയ്്ലോയുടെ “ആൽകെമിസ്റ്റ്’ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ആട്ടിടയന്റെ ജീവിതത്തെ രണ്ട് ഭാഗങ്ങളായി വൈവിധ്യമാർന്ന രചനാശൈലിയാണ് നോവലിന്റെത്. കഥാപാത്രങ്ങളുടെ ആത്മബന്ധം, മനോവേദന, പ്രണയം, ഭയം തുടങ്ങി ജീവിതത്തിന്റെ പല താളുകളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. സാന്റിയാഗൊ എന്ന മുഖ്യ കഥാപാത്രവും അജ്ഞാതനായ രാജാവ്, ആൽകെമിസ്റ്റ്, ഇംഗ്ലീഷുകാരൻ, കച്ചവടക്കാരന്റെ മകൾ ഫാത്വിമ, ഗോത്ര തലവന്മാർ, പടയാളികൾ തുടങ്ങി മറ്റു പല കഥാപാത്രങ്ങളും നോവലിൽ പ്രതിപാദിക്കുന്നു.

ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് കൊണ്ട് തന്റെ ജീവിത ലക്ഷ്യത്തിലേക്ക് ഊർജസ്വലനായി തന്നെ കഥാപാത്രത്തെ എത്തിക്കുന്നു എന്നത് ഈ കൃതിയുടെ പ്രത്യേകതയാണ്. സാന്റിയാഗൊ എന്ന ആട്ടിടയന്റെ ലക്ഷ്യമായ യാത്രയിലൂടെയാണ് നോവൽ തുടക്കം കുറിക്കുന്നത്. സാന്റിയാഗൊ എന്നായിരുന്നു അവന്റെ പേര്. ഒരു ദിവസം സന്ധ്യ മയങ്ങാൻ തുടങ്ങിയ നേരത്ത് തന്റെ ആട്ടിൻപറ്റവുമായി അവൻ പഴയ ഒരു പള്ളിക്കരികിൽ ചെന്നെത്തി. അതിന്റെ മേൽക്കൂര വളരെ പണ്ടേ ഇടിഞ്ഞു പൊളിഞ്ഞു വീണതാണ്. ഒരിക്കൽ സക്രാരി നിന്ന സ്ഥാനത്ത് ഇപ്പോൾ ഒരൂക്കൻ സൈക്കമോർ മരം വളർന്നു നിൽക്കുന്നു. ആ രാത്രി അവിടെ കഴിച്ചുകൂട്ടാൻ അവൻ തീരുമാനിച്ചു. ആട്ടിൻ പറ്റവുമായി യാത്രതിരിക്കുന്ന സാന്റിയാഗൊക്ക് ആടുകൾക്കപ്പുറം ഒരു കട്ടിയുള്ള പുസ്തകവും കൂട്ടായിരുന്നു. അതിലൂടെ അവൻ ധാരാളം വിജ്ഞാനം നേടി. ആട്ടിൻപറ്റങ്ങളെ മേച്ചുനടക്കുമ്പോൾ സാന്റിയാഗൊ എന്ന ഇടയ ബാലന്റെ കൈപിടിച്ച് ഒരുകുട്ടി അവനെ ഈജിപ്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊക്കുണ്ടായ ഈ സ്വപ്ന ദർശനത്തിന്റെ പ്രേരണയിലാണ് അവൻ യാത്ര തിരിക്കുന്നത്.

ആടിന്റെ ഓരോ ചലനങ്ങളും അവന് വശമായിരുന്നു. കമ്പിളി വിൽക്കാൻ ചെന്ന വ്യാപാരിയുടെ മകളുമായുള്ള സല്ലാപങ്ങളും അവളോട് തോന്നിയ അഗാധമായി പ്രണയവും ആദ്യ അധ്യായത്തിൽ പരാമർശിക്കുന്നു. തന്റെ ആടുജീവിതം മാത്രം സ്വപ്നം കണ്ട ഇടയനിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. പ്രണയാർത്തിയിൽ അവളെ സ്വന്തമാക്കണമെന്നും തുടർ ജീവിതത്തിൽ അവളുടെ ഒരു പങ്കും അയാൾ കൊതിക്കുന്നു. പുരോഹിതനാക്കണം എന്ന അച്ഛന്റെ ലക്ഷ്യത്തോടെയാണ് സെമിനാരിയിൽ പഠിപ്പിച്ചെതെങ്കിലും തന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയവൻ അത് ഉപേക്ഷിച്ച് ഇടയനായി മാറി.

രണ്ടാമത്തെ വർഷവും കമ്പിളി വിൽക്കാൻ വ്യാപാരിയുടെ അടുത്തേക്ക് പോകാനുള്ള തിടുക്കത്തിലായിരുന്നു. കമ്പിളി എത്തും മുമ്പേ അവന്റെ തുടിക്കുന്ന ഹൃദയമെത്തിയിരുന്നു വ്യാപാരിയുടെ പെൺകിടാവിനടുത്തേക്ക്. പ്രണയ സഖിയിലേക്കുള്ള യാത്രയിലാണ് വീണ്ടും സ്വപ്നം ഇടയനെ അലട്ടിയത്.

തന്റെ സ്വപ്ന വ്യാഖ്യാനം തേടി രീഫയിലെ വൃദ്ധയെ കാണുന്നു ഈജിപ്തിലെ പിരമിഡുകളനേഷിച്ച് പോകാൻ ആവശ്യപ്പെട്ടെങ്കിലും വൃദ്ധയുടെ വാക്കുകളിൽ പൂർണ വിശ്വസ്തത തോന്നിയില്ല. പിന്നീടു കണ്ട അജ്ഞാതനായ വൃദ്ധനിൽ നിന്നും ഇതേ വ്യഖ്യാനവും ചില ഉപദേശങ്ങളും പേറി ഇടയൻ തന്റെ യാത്ര തുടർന്നു. അങ്ങിങ്ങ് ഉയർന്നുനിൽക്കുന്ന ഈജിപ്്തിലെ പിരമിഡുകളും ലക്ഷ്യമാക്കി.

ഓരോ പ്രതിസന്ധി നേരിടുമ്പോഴും പഴയ ആടുജീവിതത്തിലേക്ക് തന്നെ തിരിക്കാം എന്ന് അവൻ മോഹിച്ചുകൊണ്ടിരുന്നു. എന്നാൽ നിധി എന്ന മോഹം അവനെ അലട്ടിക്കൊണ്ടിരുന്നു. അനന്തമായ മണലാരണ്യത്തിലൂടെ ഒരു കൂട്ടം യാത്രക്കാർക്കൊപ്പം അവനും നീങ്ങിക്കൊണ്ടിരുന്നു. പല രാപകലുകളും ഗതകാല ചരിത്രത്തിലെ മരുഭൂമി യാത്രയുടെ സൗന്ദര്യം വളരെ വ്യക്തമായി തന്നെ ചിത്രീകരിക്കുന്നു. നീണ്ട യാത്രക്കൊടുവിൽ യുദ്ധ കാരണത്താൽ മരുപ്പച്ചയിൽ തമ്പടിച്ച യാത്രാ സംഘത്തിന് മുന്നോട്ട് കുതിക്കൽ പ്രയാസകരമായിരുന്നു. അപ്രതീക്ഷിതമായി ഇടയൻ തന്റെ പ്രണയസഖിയെ കണ്ടുമുട്ടുകയും അനുഭവങ്ങളുടെ ഭാണ്ഡമഴിച്ചവളോട് തന്റെ പ്രണയ സല്ലാപങ്ങൾ ഉരുവിടുകയും ചെയ്യുന്നു. അപ്പോഴേക്കും അവൾ അവന്റെതായി മാറിയിരുന്നു. നഷ്ടപ്പെട്ട പ്രണയം തിരിച്ചു കിട്ടിയതിന്റെ ഉത്സാഹം അവനിൽ നിഴലിച്ചുനിന്നു.
മരുഭൂമിയിലെ യാത്രക്കിടയിലെ ഒരു ഇംഗ്ലീഷുകാരനിൽ നിന്നാണയാൾ ആൽകെമിസ്റ്റിനെ കുറിച്ചറിയുന്നത്. ഒരു പ്രത്യേക മാന്ത്രിക ശക്തിയുടെ ഇടമായിരുന്നു. മരുപ്പച്ചയിൽ പ്രണയസഖിയെ ഓർത്ത് രാപകലുകൾ കഴിച്ചുകൂട്ടുമ്പോഴാണ് ആൽകെമിസ്റ്റിനെ പരിചയപ്പെടുന്നതും തന്റെ യാത്ര വീണ്ടും തുടരുന്നതും. പരന്ന മണൽത്തരിയിലൂടെ രണ്ട് കുതിര നിഴലുകൾ പാഞ്ഞുകൊണ്ടിരുന്നു. ഇടക്ക് പല പട്ടാളക്കാർ വളഞ്ഞെങ്കിലും അവസാനത്തെ കുന്ന് കയറിയപ്പോൾ തന്റെ ലക്ഷ്യസഫലീകരണത്തിൽ മിഴികൾ നിറഞ്ഞൊഴുകി മണൽത്തരികളെ നനയിച്ചു കൊണ്ടിരുന്നു. തലയുയർത്തി നിൽക്കുന്ന പിരമിഡുകൾ. പ്രതീക്ഷകളേന്തി കുഴിച്ചെങ്കിലും നിധി കണ്ടെത്താനായില്ല. തന്റെ ലക്ഷ്യം പരാജയത്തിന്റെ വക്കിലെത്തി നിൽക്കെ ഓടി വന്ന രണ്ട് യുദ്ധത്തടവുകാർ അയാളെ ആക്രമിക്കുകയും അവരിൽ ഒരുത്തൻ സ്വപ്നത്തെ പുച്ഛിച്ച് തള്ളുകയുമുണ്ടായി. അയാളുടെ സ്വപ്നത്തെ ലക്ഷ്യമിട്ട സാന്റിയാഗൊ നിശ്ചലമായത് തന്റെ യാത്ര തുടങ്ങിയ ആ പഴയ പള്ളിമുറ്റത്താണ്. തന്റെ സ്വപ്ന സാക്ഷാത്കരണാർഥം അവൻ വിളിച്ചു പറഞ്ഞു “ഫാത്വിമാ ഞാൻ വരികയായി.’

താൻ കണ്ട സ്വപ്നം ഫലിക്കുമെന്ന ദൃഢതയോടെ ഏത് പ്രതിസന്ധികളും തരണം ചെയ്ത് തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയെയാണ് സാന്റിയാഗൊ എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. അതിയായ ആഗ്രഹത്തിന് വേണ്ടി പോരാടാൻ തീരുമാനിച്ചാൽ ലോകവും നമ്മുടെ കൂടെയുണ്ടാകും എന്ന ആപ്തവാക്യം ഇതിനൊപ്പം ചേർത്തുദ്ധരിക്കാവുന്നതാണ്. ഇടക്ക് കണ്ട വൃദ്ധനിൽ നിന്നും ആൽകെമിസ്റ്റിൽ നിന്നുമുള്ള ശക്തമായ പ്രോത്സാഹനത്തിലൂടെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇടയൻ തന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതാണ് നോവലിന്റെ പാരമ്യം. നൂറ്റി അൻപത്തി ഒൻമ്പത് പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് ഡി സി ബുക്്സാണ്. വില 100 രൂപ.

അബ്ദുല്ല പൊന്മള
abdullaponmala786@gmail.com

---- facebook comment plugin here -----

Latest