International
ഭൂമിയില്‍ നിന്ന് 8,00,000 കിലോമീറ്റര്‍ അകലെ പറന്നെത്തി ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി
അടുത്ത പ്രധാന വിന്യാസഘട്ടം ആരംഭിക്കുന്നതിന് എഞ്ചിനീയര്‍മാര്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണെന്ന് നാസ വ്യക്തമാക്കി.

ന്യൂഡല്‍ഹി| ലോകം ഉറ്റു നോക്കുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഭൂമിയില്‍ നിന്ന് 8,00,000 കിലോമീറ്റര്‍ അകലെ വിജയകരമായി പറന്നെത്തി. പേടകം കഴിഞ്ഞയാഴ്ച അതിന്റെ സണ്‍ഷീല്‍ഡ് വിന്യസിച്ചു. എന്നാല്‍ അഞ്ച് പാളികള്‍ പൂര്‍ണ്ണ സ്ഥാനത്തേക്ക് നീട്ടുന്ന കവറുകളുടെ വിന്യാസം എഞ്ചിനീയര്‍മാര്‍ വൈകിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്. ഇത്തരത്തിലൊന്നാണ് ഇതിന്റെ ഏറ്റവും നിര്‍ണായക ഘട്ടം. ഇനി ദൂരദര്‍ശിനി സ്ഥിരഭ്രമണപഥത്തില്‍ ഉറപ്പിച്ചാല്‍ മതി. ബഹിരാകാശത്ത് ഒബ്സര്‍വേറ്ററി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ അതിന്റെ പവര്‍ സിസ്റ്റങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ എഞ്ചിനീയര്‍മാര്‍. സണ്‍ഷീല്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അടുത്ത പ്രധാന വിന്യാസഘട്ടം ആരംഭിക്കുന്നതിന് എഞ്ചിനീയര്‍മാര്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണെന്ന് നാസ വ്യക്തമാക്കി. ടെന്‍ഷനിംഗ് പ്രക്രിയയ്ക്ക് പ്രധാനമായ മോട്ടോറുകള്‍ ആ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ഒപ്റ്റിമല്‍ താപനിലയിലാണെന്ന് ഉറപ്പാക്കുന്നു. 2021 ഡിസംബര്‍ 31-ന് സണ്‍ഷീല്‍ഡ് മിഡ്-ബൂം വിജയകരമായി വിന്യസിച്ചിരുന്നു. സൂര്യന്റെയും ചന്ദ്രന്റെയും ഭൂമിയുടെയും ചൂടില്‍ നിന്ന് പേടകത്തെ സംരക്ഷിക്കുന്ന സണ്‍ഷീല്‍ഡ് നിവര്‍ത്താന്‍ 107 സണ്‍ഷീല്‍ഡ് റിലീസ് മെക്കാനിസങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പ്രവര്‍ത്തിക്കുന്നു. ഈ സണ്‍ഷീല്‍ഡ് വളരെ നിര്‍ണായകമാണ്.
നിലവില്‍ ജെയിംസ് വെബ് ദൂരദര്‍ശിനി ബഹിരാകാശ ശൂന്യതയില്‍ 8,47,000 കിലോമീറ്ററിലധികം പറന്നുകഴിഞ്ഞു. അതിന്റെ യാത്രയുടെ 58 ശതമാനം പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. ഇത് ദൂരദര്‍ശിനിയുടെ രണ്ടാമത്തെ ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്രയാണ്.