Connect with us

Kerala

വൈത്തിരിയില്‍ കീഴുദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; ഇന്‍സ്പെക്ടര്‍ക്ക് സ്ഥലം മാറ്റം

വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണ് തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

Published

|

Last Updated

വൈത്തിരി|വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പോലീസ് ഇന്‍സ്പെക്ടര്‍ക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണ് തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഭരണപരമായ സൗകര്യവും പൊതുജന താല്‍പര്യവും മുന്‍നിര്‍ത്തി എന്ന് സൂചിപ്പിച്ച് കൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് എസ്എച്ച്ഒയെ സ്ഥലം മാറ്റിയ നടപടി.

കഴിഞ്ഞ മാസം 19 ന് ആള്‍ക്കൂട്ടത്തില്‍ വച്ച് എസ്.എച്ച്.ഒ കീഴുദ്യോഗസ്ഥനായ സിവില്‍ പോലീസ് ഓഫീസര്‍ റഫീഖിനെ തല്ലിയത് വിവാദമായിരുന്നു. പെണ്‍കുട്ടിയോട് ഒരാള്‍ അപമര്യാദയായി പെരുമാറിയെന്ന വിവിവരം കിട്ടിയതിനെതുടര്‍ന്ന് വൈത്തിരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പോലീസും ആള്‍ക്കൂട്ടവുമായി ഏറെനേരം തര്‍ക്കമുണ്ടായി.

ഈ സമയത്ത് യൂണിഫോമിലല്ലാതിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജീപ്പില്‍നിന്ന് ഇറങ്ങിയില്ല. ഇത് ഇന്‍സ്‌പെക്ടറെ പ്രകോപിതനാക്കുകയും പോലീസുകാരനെ വാഹനത്തില്‍നിന്ന് ഇറക്കി വിടുകയും മര്‍ദിക്കുകയുമായിരുന്നു. പോലീസുകാരന്റെ കൈക്ക് ഇന്‍സ്‌പെക്ടര്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കാണിച്ച് രഹസ്യാന്വേഷണവിഭാഗം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയ നടപടി.

 

 

 

---- facebook comment plugin here -----

Latest