Connect with us

Kerala

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്

Published

|

Last Updated

കൊച്ചി |  ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിയില്‍ പറയുന്നത്. അതേ സമയം ഹരജിയില്‍ കഴിഞ്ഞയാഴ്ച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

ലോകായുക്ത നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓര്‍ഡിനന്‍സ് ഏത് സാഹചര്യത്തില്‍ ഇറക്കിയെന്നത് പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം സര്‍ക്കാറിന്റെ ഈ വാദങ്ങളെ എതിര്‍ത്ത് ഹര്‍ജിക്കാരനും മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു. ലോകായുക്ത നിയമത്തിന്റെ പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്ത് സര്‍ക്കാരിറക്കിയ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ആര്‍ എസ് ശശികുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.