Connect with us

popular finance scam

തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

14,46,80,680 രൂപയാണ് ഇങ്ങനെ തട്ടിയെടുത്തതെന്നും ഇ ഡിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

പത്തനംതിട്ട | 1,600 കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ മുഖ്യപ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ ഹരിപാലാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. നിക്ഷേപകരുടെ പണം വസ്തുവകകളും ആഡംബരക്കാറുകളും വാങ്ങിക്കൂട്ടാനും ഉപയോഗിച്ചതായി ഇ ഡിഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

ഇതിന് പുറമേ, മക്കളുടെയും മരുമക്കളുടെയും വിദ്യാഭ്യാസത്തിന് കോടികള്‍ ചെലവഴിച്ചു. ദുബൈ, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ബിനാമി പേരില്‍ പണം കൈമാറ്റം ചെയ്തു. ബേങ്കിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഡോളറാക്കി മാറ്റി കാരിയര്‍മാരെ ഉപയോഗിച്ചും ബേങ്ക് മുഖേനെയുമാണ് വിദേശത്തേക്ക് കടത്തിയതെന്ന് ഇ ഡി പറയുന്നു.

നിത്യച്ചെലവിന് പോലും പണമില്ലാതെ വന്നപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന നിക്ഷേപകരുടെ പണയ സ്വര്‍ണം മറ്റു ബേങ്കുകളില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണയപ്പെടുത്തി പണമെടുത്തത്. 1,132 കേസുകളിലായി 14,46,80,680 രൂപയാണ് ഇങ്ങനെ തട്ടിയെടുത്തതെന്നും ഇ ഡിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

---- facebook comment plugin here -----

Latest