Kerala
കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചത് മരുന്ന് മാറി കുത്തിവെച്ചിട്ടല്ലെന്ന് ആരോഗ്യ മന്ത്രി
മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി
കോഴിക്കോട് | കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ രോഗി മരിക്കാനിടയായത് മരുന്നുമാറി കുത്തിവെച്ചിട്ടല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജിൽ പനിക്ക് കുത്തിവയ്പെടുത്ത കൂടരഞ്ഞി ചളറപ്പാറ കൂളിപ്പാറ കെ.ടി.സിന്ധു (45) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പ് നൽകിയ ഉടൻ സിന്ധു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മരുന്നുമാറി കുത്തിവച്ചതിനെ തുടർന്നാണു മരണമെന്നു ഭർത്താവ് രഘു ആരോപിക്കുന്നു. രഘുവിന്റെ പരാതിയെ തുടർന്നു മെഡിക്കൽ കോളജ് പൊലീസ് നഴ്സിനെതിരെ കേസെടുത്തിട്ടുണ്ട്.
---- facebook comment plugin here -----