Connect with us

COVID RESTRICTIONS

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍

400 പേരെവരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയങ്ങളില്‍ 50% ആളുകളെ പങ്കെടുപ്പിച്ച് കല്യാണങ്ങളും മറ്റ് പരിപാടികളും നടത്താനും അനുമതി നല്കിയിട്ടുണ്ട്.

Published

|

Last Updated

ബംഗളൂരു | കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. കാര്‍ണ്ണാടക സര്‍ക്കാറാണ് ഇക്കാര്യം അറിയിച്ചത്. ഏഴാം ദിവസം ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടണമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്.

കൊഡഗ്, ഹസന്‍, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലൊഴികെ രാത്രികാല കര്‍ഫ്യുവിന് ഇളവ് പ്രഖ്യാപിച്ചു. 400 പേരെവരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയങ്ങളില്‍ 50% ആളുകളെ പങ്കെടുപ്പിച്ച് കല്യാണങ്ങളും മറ്റ് പരിപാടികളും നടത്താനും അനുമതി നല്കിയിട്ടുണ്ട്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കൊഡഗ് ജില്ലകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കൊവിഡ് കണക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഈ ജില്ലകളിലെ അതിര്‍ത്തി കടുന്നള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്.

Latest