Connect with us

Kerala

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും

Published

|

Last Updated

തിരുവനന്തപുരം| ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. രാഹുലിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും നീക്കം. ഫോണ്‍ പരിശോധനക്ക് വിധേയമാക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ കണക്കുകൂട്ടല്‍.

ഇന്നലെ രാഹുലിനെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസത്തേക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഹൈക്കോടതി രാഹുലിന് നിര്‍ദേശം നല്‍കിയിരുന്നത്. രാഹുലിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് കോടതി അനുമതി നല്‍കിയിരുന്നു. വൈകാതെ രാഹുലിന്റെ മെഡിക്കല്‍ പരിശോധനയും നടത്തും.
രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest