Kerala
മലമ്പുഴ മണ്ഡലത്തില്‍ വിഎസിന്റെ മകനെതിരെ മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ട്; എ സുരേഷ്
യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രയാസമില്ല
പാലക്കാട്| മലമ്പുഴ മണ്ഡലത്തില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വിഎസിന്റെ മുന്‍ പിഎ എ സുരേഷ്. മലമ്പുഴയില്‍ അരുണ്‍ കുമാര്‍ മത്സരിക്കാനെത്തിയാല്‍ തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്ന് സുരേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം എന്ത് എന്ന് ആശങ്കയുണ്ട്. മലമ്പുഴയില്‍ തോറ്റാലും പ്രശ്‌നമില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്. മത്സരത്തില്‍ ജയവും തോല്‍വിയും പ്രശ്‌നമല്ല.
എന്തു തന്നെയായാലും സിപിഎം വിമതര്‍ക്കൊപ്പം നില്‍ക്കില്ല. അവരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയുമില്ല. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രയാസമില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ജാഥയില്‍ പങ്കെടുക്കുമെന്നും എ സുരേഷ് വ്യക്തമാക്കി.


