Kerala
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു; ഒരു കുട്ടിക്ക് പരുക്ക്
പൂവത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്
തിരുവനന്തപുരം| തിരുവനന്തപുരം പൂവത്തൂരില്‍ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ബസാണ് തോട്ടിലേക്ക് മറിഞ്ഞത്. വണ്ടിത്തടം പൂവത്തൂര്‍ റൂട്ടിലാണ് അപകടമുണ്ടായത്.
ആകെ 21 വിദ്യാര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ഒരു കുട്ടിക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. വാഹനത്തിലെ തകരാറുമൂലമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
---- facebook comment plugin here -----


