Connect with us

Kerala

ക്രിമിനല്‍ കേസ് പ്രതിയായ ഗുണ്ടാ നേതാവ് പോലീസിന്റെ പിടിയിലായി

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ ഒരു കിലോമീറ്റര്‍ ഓളം പിന്‍തുടര്‍ന്ന ശേഷം അതിസാഹസികമായാണ് കീഴ്‌പ്പെടുത്തിയത്

Published

|

Last Updated

തിരുവല്ല |  വധശ്രമം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് പോലീസിന്റെ പിടിയിലായി. നെടുമ്പ്രം കല്ലുങ്കല്‍ കാരാത്ര കോളനിയില്‍ കണ്ണാറച്ചിറ വീട്ടില്‍ വിഷ്ണു ഉല്ലാസ്(26) ആണ് പിടിയിലായത്.ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിന് വാര്‍ഡ് അംഗം ബീന സാമിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം ആക്രമിച്ച കേസില്‍ കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ വിഷ്ണുവിനെ ചങ്ങനാശ്ശേരിയിലെ ഒളിത്താവളത്തില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചയോടെ തിരുവല്ല ഡിവൈ എസ് പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.

പോലീസ് സംഘം ഒളിത്താവളം വളഞ്ഞതെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ ഒരു കിലോമീറ്റര്‍ ഓളം പിന്‍തുടര്‍ന്ന ശേഷം അതിസാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. ഒന്നര വര്‍ഷം മുമ്പ് പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസില്‍ മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് വിഷ്ണു ജയില്‍ ചാടിയിരുന്നു. തുടര്‍ന്ന് രണ്ടാം ദിനമാണ് ഇയാളെ പിടികൂടി വീണ്ടും ജയിലില്‍ അടച്ചത്. വിഷ്ണുവിന് എതിരെ തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷനുകളില്‍ മാത്രം പത്തോളം കേസുകള്‍ നിലവിലുള്ളതായി ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു.

ബൈക്കിലെത്തി മാലപൊട്ടിക്കല്‍, കഞ്ചാവ് വില്‍പ്പന എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങളിലും വിഷ്ണു ഏര്‍പ്പെട്ടിട്ടുള്ളതായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രത്യേക സംഘാംങ്ങള്‍ ആയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറന്മാരായ അഖിലേഷ്, മനോജ്, സി പി ഒ അഭിലാഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കാപ്പ ചുമത്തി നാടുകടത്തുന്നത് അടക്കമുള്ള മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു.

 

Latest