Kerala
ഫോണെടുക്കാത്തവർക്ക് പണി കിട്ടുമെന്ന് വനം മന്ത്രി
കർശന മുന്നറിയിപ്പ് വ്യാപക പരാതിയുടെ സാഹചര്യത്തിൽ
കോഴിക്കോട് | സഹയാത്തിനായി വിളിക്കുമ്പോൾ ഫോണെടുക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. ഫോൺ വിളിച്ചാൽ ഉദ്യോഗസ്ഥർ ഫോണെടുക്കില്ലെന്ന പരാതി വ്യാപകമായി ഉയുരന്നതിനിടെയാണ് മുന്നറിയിപ്പുമായി മന്ത്രിയെത്തിയത്. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി തുറന്നടിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ലെന്ന് എം എൽ എമാർ ഉൾപ്പെടെയുള്ളവർ ശ്രദ്ദയിൽ പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരക്കാർക്ക് മന്ത്രി കർശന മുന്നറിയിപ്പ് നൽകിയത്.







