Kerala
വനം വകുപ്പിന്റെ പക്കല്‍ ജി പി എസ് സംവിധാനമുള്ള റേഡിയോ കോളര്‍ ഇല്ല; അരിക്കൊമ്പന്‍ ദൗത്യം ഈസ്റ്ററിനു ശേഷം
ജി പി എസ്, സാറ്റലൈറ്റ് സംവിധാനമുള്ള റേഡിയോ കോളറാണ് ദൗത്യത്തിനു വേണ്ടത്. ഇത് എത്താന്‍ വൈകിയാല്‍ ദൗത്യം വീണ്ടും നീളും.
ഇടുക്കി | അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്ന ദൗത്യം നീണ്ടേക്കും. അടുത്താഴ്ച ഈസ്റ്ററിനു ശേഷം ദൗത്യം നടപ്പാക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. അന്തിമ തീരുമാനം കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം കൈക്കൊള്ളും. തിങ്കളാഴ്ച ഉദ്യോഗസ്ഥ തല യോഗം വിളിച്ചു ചേര്‍ക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വനം വകുപ്പിന്റെ കൈവശം അരിക്കൊമ്പനെ പിടികൂടുന്നതിന് അനുയോജ്യമായ റേഡിയോ കോളര്‍ ഇല്ലാത്തതാണ് പ്രശ്‌നമാകുന്നത്. ജി പി എസ്, സാറ്റലൈറ്റ് സംവിധാനമുള്ള റേഡിയോ കോളറാണ് ദൗത്യത്തിനു വേണ്ടത്. ഇത് എത്താന്‍ വൈകിയാല്‍ ദൗത്യം വീണ്ടും നീളും.
പറമ്പിക്കുളത്ത് മൊബൈല്‍ ടവര്‍ ഇല്ലാത്തതിനാല്‍ ജി എസ് എം സംവിധാനമുള്ള സാധാരണ റേഡിയോ കോളര്‍ ഉപയോഗിക്കുക അസാധ്യമാണ്.