Connect with us

kannur attack

മകളെ വിവാഹം ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടി

തയ്യില്‍ സ്വദേശി അക്ഷയ്‌യെ പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

കണ്ണൂര്‍ | മകളെ വിവാഹം ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു.
ഇരിക്കൂര്‍ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. തയ്യില്‍ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാജേഷ് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. സുഹൃത്തിനൊപ്പമാണ് പ്രതി അക്ഷയ് രാജേഷിന്റെ വീട്ടില്‍ എത്തിയത്. രാജേഷിന്റെ തലയിലും മുഖത്തും വെട്ടേറ്റു. രാജേഷിന്റെ മകളും പ്രതിയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മകളെ വിവാഹം ചെയ്തു നല്‍കണമെന്ന് പ്രതി രാജേഷിനോട് ആവശ്യപ്പെട്ടെങ്കിലും രാജേഷ് തയ്യാറായിരുന്നില്ല. പകരം കാസര്‍ഗോഡ് സ്വദേശിക്ക് മകളെ വിവാഹം ചെയ്തു നല്‍കി. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണു പോലീസ് പറയുന്നത്.
നേരത്തേയും അക്ഷയ് രാജേഷിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.