OBITUARY
പ്രശസ്ത മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനുമായ ഡോ. റോബർട്ട് ഡിക്‌സൺ ക്രൈൻ അന്തരിച്ചു
2013ലെ എസ് എസ് എഫ് നാൽപതാം വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനകനായിരുന്നു റോബർട്ട് ക്രൈൻ

വാഷിംഗ്ടൺ | യു എസിലെ പ്രശസ്ത മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനുമായ ഡോ. റോബർട്ട് ഡിക്‌സൺ ക്രൈൻ എന്ന ഫാറൂഖ് മുഹമ്മദ് ഹഖ് (92) അന്തരിച്ചു. അമേരിക്കൻ മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സന്റെ ഉപദേഷ്ടവും ദേശീയ സുരക്ഷാ കൗൺസിലിലെ ആസൂത്രണ വിഭാഗത്തിലെ മുൻ ഉപ ഡയറക്ടറുമായിരുന്നു. 1981ൽ അദ്ദേഹം യു എ ഇയുടെ യു എസ് അംബാസഡറായി നിയമിതനായി. ഈ സമയത്ത് മിഡിലീസ്റ്റിലെയും വടക്കൻ ആഫ്രിക്കയിലെയും വ്യത്യസ്ത ഇസ്‌ലാമിക് പ്രസ്ഥാനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു.
1980 മുതൽ അമേരിക്കയിലെ മുസ്‌ലിം ആക്ടിവിസ്റ്റായി അദ്ദേഹം സജീവമായി രംഗത്തിറങ്ങി. 2013ലെ എസ് എസ് എഫ് 40ാം വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനകനായിരുന്നു റോബർട്ട് ക്രൈകൻ. നിയമസംവിധാനം, ലോക സമാധാനം, നയതന്ത്രം തുടങ്ങിയ മേഖലകളിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2013-ലെ എസ് എസ് എഫ് നാൽപതാം വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനകനായിരുന്നു റോബർട്ട് ക്രൈൻ.