Connect with us

Kerala

വീടിനുള്ളില്‍ പ്രവാസിയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി

ഗാന്ധിനഗര്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

കോട്ടയം | വീടിനുള്ളില്‍ പ്രവാസിയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെയാണ് അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസി (63)നെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. കിടപ്പുമുറിയില്‍ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം. ഭാര്യയാണ് രാവിലെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു.

ഗാന്ധിനഗര്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മരിച്ച ലൂക്കോസ് മാസങ്ങള്‍ക്ക് മുമ്പാണ വിദേശത്ത് നിന്നും നാട്ടില്‍ തിരിച്ചെത്തിയത്.

---- facebook comment plugin here -----

Latest