National
ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ നായ ഓടിച്ചു; സ്വിഗ്ഗി ഏജന്റിന് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം
സംഭവത്തെ തുടന്നു നായയുടെ ഉടമയുടെ പേരില്‍ പൊലീസ് കേസ് എടുത്തു.
ഹൈദരാബാദ്| ഹൈദരാബാദില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ വളര്‍ത്തുനായയെ ഭയന്ന് ഓടിയ സ്വിഗ്ഗി ഡെലിവറി ഏജന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഭക്ഷണം വിതരണം ചെയ്യാനെത്തിയ വീട്ടിലെ വളര്‍ത്തുനായയാണ് യുവാവിനെ ഓടിച്ചത്. മുഹമ്മദ് റിസ്വാന്‍ (23)ആണ് മരണപ്പെട്ടത്. ജനുവരി 11 ന് ബഞ്ചാര ഹില്‍സിലെ ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് മുഹമ്മദ് റിസ്വാന്‍ വീണത്. ഞായറാഴ്ച റിസ്വാന്‍ മരിച്ചു. റിസ്വാന്‍ വീടിന്റെ വാതിലിന് അടുത്തെത്തിയപ്പോള്‍ നായ അയാള്‍ക്കുനേരെ കുതിച്ചു ചാടുകയായിരുന്നു. ഭയന്ന് ഓടിയ യുവാവിന് പിന്നാലെ നായയും ഓടി. പിന്നാലെ ഓടിയ വളര്‍ത്തു നായയെ ഭയന്ന് മൂന്നാം നിലയില്‍ നിന്നും റിസ്വാന്‍ ചാടുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കു പറ്റിയ യുവാവിനെ ഉടനെ നിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ തുടന്നു നായയുടെ ഉടമയുടെ പേരില്‍ പൊലീസ് കേസ് എടുത്തു. ഇവര്‍ക്കെതിരെ റിസ്വാന്റെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. ജര്‍മ്മന്‍ ഷേപ്പേര്‍ഡ് ഇനത്തില്‍ പെട്ട നാ യയാണ് യുവാവിനെ ആക്രമിച്ചത്. മരിച്ച റിസ്വാന്‍ മൂന്ന് വര്‍ഷമായി സ്വിഗ്ഗിയില്‍ ഡെലിവറി ഏജന്റ് ആയി ജോലി ചെയ്തു വരികയയായിരുന്നു. യുവാവിന്റെ മരണത്തില്‍ നായയുടെ ഉടമ തക്കതായ നഷ്ട്ടപരിഹാരം നല്‍കണമെന്നാണ് റിസ്വാന്റെ കുടുംബത്തിന്റെ ആവശ്യം.