Kerala
പുലിക്കളി വേണ്ടെന്നു വച്ച തീരുമാനം ഏകപക്ഷീയം; തിരുത്തണമെന്ന് സംഘാടക സമിതി
തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും മേയര്‍ക്കും നിവേദനം നല്‍കും.

തൃശൂര്‍ | തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള പുലിക്കളി വേണ്ടെന്നു വച്ച തീരുമാനം തിരുത്തണമെന്ന് സംഘാടക സമിതി. തീരുമാനം ഏകപക്ഷീയമാണ്.
ഓണം വാരോഘോഷം വേണ്ടെന്നു മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ തൃശൂര്‍ മേയര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
ഒമ്പത് ടീമും നാലുലക്ഷം വീതം ചെലവഴിച്ചു കഴിഞ്ഞു. പുലിക്കളി നടക്കാതിരുന്നാല്‍ വന്‍ നഷ്ടമുണ്ടാകും. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും മേയര്‍ക്കും നിവേദനം നല്‍കുമെന്നും സംഘാടക സമിതി വ്യക്തമാക്കി.
---- facebook comment plugin here -----