covid case
സംസ്ഥാനത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ നാലായിരം കവിഞ്ഞു
17.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 4,459 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച 3,668 പേര്‍ രോഗമുക്തരായിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തും ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
എറണാകുളത്ത് 1,162ഉം തിരുവനന്തപുരത്ത് 1,081ഉം കോട്ടയത്ത് 445ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 25,306 സാമ്പിളുകളാണ് പരിശോധിച്ചത്. 17.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. രോഗം ബാധിച്ച് 15 പേരാണ് ഇന്ന് മരിച്ചത്.
നേരത്തേയുള്ള രണ്ട് മരണങ്ങളും കൊവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്തെ മൊത്തം മരണം 69,993 ആയി. രോഗം ബാധിച്ച് 27,991 പേരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.







