covid
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷം കവിഞ്ഞു
24 മണിക്കൂറിനിടെ 491 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ്- 19 കേസുകള്‍ റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. 24 മണിക്കൂറിനിടെ 3.17 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തേക്കാള്‍ 12 ശതമാനം അധികമാണ് പ്രതിദിന കൊവിഡ് കേസുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) 15.13ല്‍ നിന്ന് 16.41 ആയി.
24 മണിക്കൂറിനിടെ 491 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 3.82 കോടി കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.
---- facebook comment plugin here -----