Connect with us

Kerala

പ്രതിസന്ധിക്ക് പരിഹാരമാകുന്നു; അരിക്കൊമ്പനുള്ള റേഡിയോ കോളര്‍ നാളെ ബാംഗ്ലൂരില്‍ നിന്നെത്തും

വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള ജി പി എസ് കോളറാണ് എത്തിക്കുന്നത്.

Published

|

Last Updated

ഇടുക്കി | അരിക്കൊമ്പനുള്ള റേഡിയോ കോളര്‍ നാളെ ബാംഗ്ലൂരില്‍ നിന്നെത്തും. വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള ജി പി എസ് കോളറാണ് എത്തിക്കുന്നത്. ഇതോടെ വലിയൊരു പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. ജി പി എസ് ഉള്ള റേഡിയോ കോളര്‍ വനം വകുപ്പിന്റെ കൈയിലില്ലാത്തത് ആന ഏത് ഭാഗത്താണുള്ളതെന്ന് മനസ്സിലാക്കുന്നതിന് തടസ്സമായിരുന്നു.

എന്താണ് ജി പി എസ്?, എന്തിനുപയോഗിക്കുന്നു
പ്രശ്‌നക്കാരായ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ജി പി എസ് ഘടിപ്പിച്ച സംവിധാനമാണ് റേഡിയോ കോളര്‍. ഇത് ധരിപ്പിക്കുന്നതോടുകൂടി ആ മൃഗത്തിനെ കൃത്യമായി നിരീക്ഷിക്കാനും അതിന്റെ സാന്നിധ്യവും ജീവിതക്രമങ്ങളും അറിയാനും സാധിക്കും. കോളറിലൂടെ ഈ വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഈ മൃഗങ്ങള്‍ എത്തുന്നത് മനസിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാം എന്നതാണ് പ്രധാന നേട്ടം.

റേഡിയോ കോളറില്‍ പ്രധാനമായും രണ്ടു യൂണിറ്റുകളാണുള്ളത്. ജി പി എസും ജി എസ് എമ്മും. കോളര്‍ ധരിച്ചിരിക്കുന്ന മൃഗത്തിന്റെ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ ജി പി എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സഹായിക്കും. വിവരം കൈമാറുന്നതിന് വേണ്ടിയുള്ളതാണ് ജി എസ് എം അഥവാ ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍.

 

---- facebook comment plugin here -----

Latest