National
രാജ്യം 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയില്‍; നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി
ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി | രാജ്യം 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയില്‍. എങ്ങും ദേശീയ പതാക പാറിക്കളിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ അഭിമാനകരമായ സന്ദേശങ്ങള്‍ കൈമാറുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചെങ്കോട്ടയില്‍ എത്തിയത്. പ്രധാമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി.
പ്രധാന ചടങ്ങുകള്‍ നടക്കുന്ന ഡല്‍ഹിയിലെ വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് നടക്കും. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കര്‍ഷകര്‍ , സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥികളാവുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകരാന്മാരാണ് ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കും. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷം.
കര നാവിക വ്യോമസേനകള്‍, ഡല്‍ഹി പോലീസ്, എന്‍ സി സി, എന്‍ എസ് എസ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഹര്‍ ഘര്‍ തിരംഗ പരിപാടികളുടെ ഭാഗമായി വീടുകളില്‍ ദേശീയ പതാക നേരത്തെ ഉയര്‍ന്നു.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ട ഉള്‍പ്പെടെ രാജ്യതലസ്ഥാന മേഖലയില്‍ കനത്ത സുരക്ഷ വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഡല്‍ഹി അടക്കമുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.