Connect with us

National

കർണാടകയിൽ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മുഖ്യമന്ത്രിയെ പാർട്ടി അധ്യക്ഷൻ തീരുമാനിക്കും

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീ്യ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Published

|

Last Updated

ബംഗളൂരു | കർണാടകയിൽ പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീ്യ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. സമാന മനസ്കരായ വിവിധ രാഷ്ട്രീയ പാർട്ടികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതിനിടെ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി പാർട്ടി നിയമസഭാ കക്ഷി യോഗം ബംഗളൂരുവിൽ വിളിച്ചുകൂട്ടിയിരുന്നു. എന്നാൽ യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ആയില്ല. തുടർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടി അധ്യക്ഷനെ ചുമതലപെടുത്തി യോഗം പിരിഞ്ഞു.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നുവരുന്നത്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 224ൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്.

Latest