Connect with us

Lead News

പി എഫ് പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു

ഇതോടെ എട്ടര ശതമാനമായിരുന്ന പലിശ 8.1 ശതമാനമായി.

Published

|

Last Updated

ന്യൂഡല്‍ഹി | പി എഫ് പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇതോടെ എട്ടര ശതമാനമായിരുന്ന പലിശ 8.1 ശതമാനമായി. ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാന്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് ആറ് കോടി മാസ ശമ്പളക്കാര്‍ക്ക് തിരിച്ചടി നേരിട്ട തീരുമാനം.

കഴിഞ്ഞ വര്‍ഷം എട്ടര ശതമാനം ആയിരുന്ന പലിശ നിരക്കില്‍ പോയന്റ് നാല് ശതമാനം കുറച്ചതോടെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലെത്തി. ഇപ്പോഴത്തെ മിനിമം പെന്‍ഷനായ ആയിരം രൂപ മൂവായിരം ആക്കണമെന്ന പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ ഇപിഎഫ് സമിതിക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ സമിതി തീരുമാനം എടുത്തിട്ടില്ല.

ഇരുപതോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ടില്‍ ചേര്‍ത്തിരിക്കണമെന്നാണ് ഇന്ത്യയിലെ തൊഴില്‍ നിയമം. കേന്ദ്ര സര്‍ക്കാരിന്റെ എംപ്ലോയീസ് ഫണ്ട് ഓര്‍ഗനൈസഷന്‍ ആണ് നിക്ഷേപങ്ങള്‍ക്ക് പലിശ തീരുമാനിക്കുന്നത്.

Latest